കോഴഞ്ചേരി: കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പ്രോത്സാഹനവും സഹായവും നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തിയ വിദ്യാർത്ഥികളുടെ പ്രതിഭാസംഗമവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ ബോർഡ് ട്രസ്റ്റി കുര്യൻ മടയ്ക്കൽ, സെക്രട്ടറി മോട്ടി ചെറിയാൻ, എ.സി.സി ട്രസ്റ്റി നിജിത്ത് വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് റോയി മാത്യു , മുൻ ഡി.ഇ.ഒ ഡോ.സൂസമ്മ മാത്യു , തോമസ് ജോൺ, പ്രിൻസിപ്പൽ മത്തായി ചാക്കോ , പ്രധാനാദ്ധ്യാപിക ആശാ തോമസ് , ഗ്ലെൻ പ്രിയാ ജോൺ, റെജു തോമസ് എന്നിവർ പ്രസംഗിച്ചു. സി.ബി.എസ്.ഇ പത്താംക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ1 നേടിയവർക്കും നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾക്കും പുരസ്‌കാരം നൽകി.