karimeen
ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കരിമീൻ കുഞ്ഞുങ്ങളെ പേരിശേരി ഏഴാം വാർഡിൽ ഇടവൂർ വീട്ടിലെ ചാക്കോ ജോയി നിർമിച്ച പടുതാക്കുളത്തിൽ നിക്ഷേപിക്കുന്നു

ചെങ്ങന്നൂർ: ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പുലിയൂർ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പേരിശേരി ഏഴാം വാർഡിൽ ഇടവൂർ വീട്ടിൽ ചാക്കോ ജോയി നിർമിച്ച കരിമീൻ വിത്ത് ഉൽപ്പാദന യൂണീറ്റിലെ പടുതാകുളത്തിലാണ് മൂന്നുമാസം പ്രായമുള്ള കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി പ്രദീപ് ഉദ്ഘാടനം ചെയ്തു. എൽ മുരളീധരൻനായർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മഞ്ജുഷ, ജോസ്‌ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകനായ ചാക്കോ ജോയിയെ ആദരിച്ചു.