ചെങ്ങന്നൂർ: താലൂക്കിൽ എം.എൽ.എയുടെയും സി.പി.എം. നേതാക്കളുടെയും ഒത്താശയോടെയാണ് മണ്ണുമാഫിയ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അനധികൃതമായി മണ്ണിട്ട് നികത്തിയ കല്ലിശേരിയിലെ പറയനക്കുഴി പാടം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും ഇവിടം നികത്താൻ ശ്രമം നടക്കുകയാണ് ..
മണ്ണെടുപ്പിനെതിരേ പ്രതികരിച്ച സി.പി.ഐയുടെ സമുന്നതരായ നേതാക്കളെ കള്ളക്കേസിൽ കുടുക്കി. സ്വന്തം താൽപര്യത്തിനെതിര് നിൽക്കുന്നത് മുന്നണിയുടെ ആളാണെങ്കിലും തകർക്കുക എന്നത് മാത്രമാണ് സി..പി..എമ്മിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു..
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എം. വി ഗോപകുമാർ, ജില്ലാ ട്രഷറർ കെ. ജി കർത്ത, ജില്ലാ സെക്രട്ടറി ജി. ജയദേവൻ, മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, ജനറൽ സെക്രട്ടറി സതീഷ് ചെറുവല്ലൂർ, സംസ്ഥാന സമിതി അംഗം എം. എ ഹരികുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, ബി. കൃഷ്ണകുമാർ, തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്. കെ. രാജീവ്, പി. ടി. ലിജു, സരേഷ് അമ്പീരേത്ത്, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജ രവീന്ദ്രൻ, എസ്. രഞ്ജിത്ത്, ടി. ഗോപി, കെ. രമേശ്,അനീഷ് മുളക്കുഴ, എസ്. വി പ്രസാദ്, സുനിൽ വല്യത്ത്, അജി.ആർ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.