inagu
പള്ളിക്കൽ പഞ്ചായത്തിലെ 88-ാം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു.

അടൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായി നിർമ്മാണം പൂർത്തികരിച്ച പള്ളിക്കൽ പഞ്ചായത്തിലെ 88-ാം അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ. എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരിയുടെ അദ്ധ്യക്ഷതയിൻ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി. മുരുകേഷ്, വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാ ഷാജി, മെമ്പർമാരായ വി. സുലേഖ, രോഹിണി ഗോപിനാഥ്, ഇ.കെ.രാജമ്മ,ശ്രീലക്ഷ്മി ഐ.സി.ഡി.എസ് സൂപ്പർവൈസർ കവിത കൃഷ്ണൻ, സന്തോഷ് പാപ്പച്ചൻ, ബാലകൃഷ്ണൻ, സുഭാഷ്, സതീഷ്ബാലൻ, ശശികുമാർ, അഭിജിത്ത്, അസി.സെക്രട്ടറി ബിജി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എ.ടി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.