gandhibhavan
അമ്പിളിയെയും മക്കളെയും ഊരുമൂപ്പൻ വി.കെ. നാരായണൻ, ഐ.സി.ഡി.എസ്. ഓഫീസർ കെ. ജാസ്മിൻ എന്നിവർ ചേർന്ന് ഗാന്ധിഭവൻ പ്രവർത്തകരെ ഏൽപ്പിക്കുന്നു.

റാന്നി​പെരുനാട്: തളർവാതം ബാധിച്ച ആദിവാസി സ്ത്രീയെയും ഇവരുടെ മകളെയും, പോഷകഹാരക്കുറവുമൂലം ആരോഗ്യനില തകരാറിലായ മകനെയും പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. നിലയ്ക്കൽ അട്ടത്തോട് വനത്തിൽ താമസിച്ചിരുന്ന അമ്പിളി (45), മക്കളായ ചിഞ്ചു (14), അനന്തു (4) എന്നിവരെയാണ് ഏറ്റെടുത്തത്.
ഐ.സി.ഡി.എസ്. ഓഫീസർ കെ. ജാസ്മിൻ, അംഗനവാടി അദ്ധ്യാപിക ഡി.കെ. കുഞ്ഞുമോൾ, എസ്.ടി. പ്രമോട്ടർ കെ.പി. യമുന എന്നിവർ അറിയിച്ചതിനെ തുടർന്നാണ് ഏറ്റെടുത്തത്. ഗാന്ധിഭവൻ പി.ആർ.ഒ. എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മെമ്പർ രാജൻ വെട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി..