sndp
മേലൂട് ആശാൻ നഗർ ശാഖയുടെ പ്രതിഷ്ഠാ വാർഷികവും അവാർഡ് മേളയും പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: മേലൂട് ആശാൻ നഗർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ ഏഴാമത് പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ശാഖായോഗം പ്രസിഡന്റ്‌ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മംഗലത്ത്‌ രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശശിധരൻ കീർത്തി,രതീഷ് ശശി, വിജയരാജൻ, മനോഹരൻ, മുരളിധരൻ, എം.എൻ.ദേവരാജൻ, കമലൻ, വിലാസിനി, ഷീനു, കരുണാകരൻ, ദിവാകരൻ, ഷാജി, സുകുമാരൻ തെക്കേടത്ത്‌ എന്നിവർ സംസാരിച്ചു.