കോന്നി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഏക ദിന ക്യാമ്പ് നടത്തി. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് , അനീഷ് വരിക്കണ്ണാമല, രാഹുൽ ബി, അസിൻ വർക്കി, റിങ്കു ചെറിയാൻ, റോബിൻ പരുമല, റോബിൻ പീറ്റർ, എൻ.സി മനോജ്, സോണി എം.ജോസ്, രാഹുൽ കൈതക്കൽ, റോബിൻ, മോൻസി ആഘോഷ്, വി.സുരേഷ് , സന്തോഷ് കുമാർ, ഷാം എസ് കോന്നി, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.