കൊടുമൺ: ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ടുള്ള അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമൺ ആർ.ഗോപാലകൃഷ്ണൻ അഞ്ജന ചന്ദ്രന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗവും മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലം ഇൻ ചാർജ്ജുമായ എ.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശരത് കുമാർ,ബി.ജെ.പി മന്നം നഗർ വാർഡ് പ്രസിഡന്റ് പുരുഷോത്തമൻ നായർ ,മഹിളാമോർച്ച വാർഡ് വൈസ് പ്രസിഡന്റ് കെ.കെ രാജമ്മ,സെക്രട്ടറി പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു.