പത്തനംതിട്ട: വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഇന്ന് രാവിലെ 10ന് അടൂർ ഗവ. ബോയ്‌​സ് എച്ച്.എസ്.എസിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌​സിക്യുട്ടീവ് അംഗം ആർ. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിനെ ആദരിക്കും.
ഐ.വി.ദാസ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ നിർവഹിക്കും. വായനപക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോൾ കൊച്ചുപാപ്പി, ഡി.ഇ.ഒ കെ.വൽസല, അടൂർ എ.ഇ.ഒ ബി.വിജയലക്ഷ്മി, ജില്ലാ സാക്ഷരതാ മിഷൻ കോ​ഓർഡിനേറ്റർ ഡോ.വി.വി.മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ​ഓർഡിനേറ്റർ കെ.വിധു, ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, സി.എൻ.ആർ.ഐ ജില്ലാ പ്രസിഡന്റ് അമീർജാൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. നസീർ, യുവജനക്ഷേമ ബോർഡ് യൂത്ത് ഇൻഫർമേഷൻ ഓഫീസർ ആർ. ശ്രീലേഖ, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, അടൂർ ബി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ. നജിമുന്നീസ, ഹെഡ്മിസ്ട്രസ് കെ.മിനി, പി.ടി.എ പ്രസിഡന്റ് കെ. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറിമാരായ ഡോ.എം. ഷെബീർ, ബി. ഹരീഷ് കുമാർ, സീനിയർ അദ്ധ്യാപകൻ പി.ആർ.ഗിരീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. രവീന്ദ്രകുറുപ്പ്, അദ്ധ്യാപികമാരായ പി. അമ്പിളി, കണിമോൾ തുടങ്ങിയവർ പങ്കെടുക്കും.

വായനപക്ഷാചരണം: മത്സര വിജയികൾ
പത്തനംതിട്ട: വായനപക്ഷാചരണത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും വിവര പൊതുജനസമ്പർക്ക വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സ്​കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കാവ്യാലാപനം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കാവ്യാലാപനം: യു.പി വിഭാഗം​ ഒന്നാംസ്ഥാനം ശിവപ്രിയ.കെ, (നാഷണൽ ഹൈസ്​കൂൾ വള്ളംകുളം). രണ്ടാംസ്ഥാനം: ഗോപിക ബി, (ഡി.ബി.എച്ച്.എസ്.എസ് കാവുംഭാഗം). ഹൈസ്​കൂൾ വിഭാഗം​ ഒന്നാംസ്ഥാനം ആര്യ പ്രകാശ്, (ഡി.ബി.എച്ച്.എസ്.എസ് കാവുംഭാഗം). രണ്ടാംസ്ഥാനം അനന്തകൃഷ്ണൻ.ആർ, (ജി.എച്ച്.എസ്.എസ് തെങ്ങമം), ക്രിസ്റ്റി ഐസക് സോളമൻ, (എസ്.സി.എസ്.എച്ച്.എസ്.എസ്, തിരുവല്ല). എച്ച്.എസ്.എസ് വിഭാഗം​ മേഘ രമേശ്, (എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ). രണ്ടാംസ്ഥാനം മഞ്ചു.എം (എസ്.എൻ.വി. എച്ച്.എസ്.എസ് അങ്ങാടിക്കൽ).
പെൻസിൽ ഡ്രോയിംഗ്: യു.പി വിഭാഗം ഒന്നാം സ്ഥാനം ദുർഗ മാധുരി ലാൽ, (എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ചെന്നീർക്കര). രണ്ടാംസ്ഥാനം അഭിജിത് എം.എസ്, (ജി.യു.പി.എസ്.ആർ​വൈക്കം). എച്ച്.എസ് വിഭാഗം​ ഒന്നാംസ്ഥാനം ഹരിനന്ദൻ, (എസ്.എ.വി.എച്ച്.എസ് ആങ്ങാമൂഴി). രണ്ടാംസ്ഥാനം അശ്വിൻ എസ്,(എസ്.എൻ.വി എച്ച്.എസ്.എസ് അങ്ങാടിക്കൽ. പെയിന്റിംഗ്: എച്ച്.എസ് വിഭാഗം​ഒന്നാംസ്ഥാനം ലക്ഷ്മിപ്രിയ, നേതാജി (എച്ച്.എസ് പ്രമാടം). രണ്ടാംസ്ഥാനം സ്‌​നേഹ എസ്.നായർ, നേതാജി എച്ച്.എസ് പ്രമാടം. ക്വിസ് മത്സരം: യു.പി വിഭാഗം​ ഒന്നാംസ്ഥാനം അഭിഷേഷ്.എസ്, (ഡി.പി.എം.യു.പി.എസ്) പേഴുംപാറ. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ഇന്ന് രാവിലെ 10ന് അടൂർ ഗവ.ബോയ്‌​സ് എച്ച്.എസ്.എസിൽ നടക്കുന്ന വായനപക്ഷാചരണ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.