കൊടുമൺ: പബ്ലിക് ലൈബ്രറിയുടെയും,വയണകുന്ന് സഹൃദയ കലാകായിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, സ്‌കൂൾ തലത്തിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. ലൈബ്രറി കൗൺസിൽ ആദ്യത്തെ സെക്രട്ടറിയായിരുന്ന ഐവി ദാസിനെ അനുസ്മണ യോഗത്തിലാണ് വിദ്യാർത്ഥികളെ ആദരിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് ശ്യാം.ജെയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് വൈസ് പ്രസിഡന്റ് എൻ.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.വി.ചന്ദ്രൻ ചന്ദ്രൻ സമ്മാനദാനം നടത്തി. ഗ്രന്ഥശാല സെക്രട്ടറി പി.കെ പ്രഭാകരൻ, വാർഡ് മെമ്പർ വിനി ആനന്ദ്, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ബിജി കോയിക്കലേത്ത് എന്നിവർ പ്രസംഗിച്ചു.