പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നാലാമത് ക്യാമ്പ് എക്‌​സിക്യൂട്ടീവ് നാളെ ചരൽകുന്ന് ക്യാമ്പ് സൈറ്റിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 9 വരെയാണ് ക്യാമ്പ് നടക്കുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി സമാപന പ്രസംഗം നടത്തും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി എന്നിവർ ആശംസകൾ നേരും. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ട്രഷറാർ ജോൺസൺ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കും.
മുതിർന്ന നേതാക്കൾ, കെ.പി.സി.സി മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് ​ മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ ​ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ ചെയർപേഴ്‌​സൺ, ബ്ലോക്ക് ​ പഞ്ചായത്ത് പ്രസിഡന്റുമാർ, കോൺഗ്രസ് ഭരണത്തിലില്ലാത്ത മുൻസിപ്പൽ, ത്രിതല പഞ്ചായത്തുകളിലെ പാർലമെന്ററി പാർട്ടി ലീഡേഴ്‌​സ്, ഡി.സി.സി അംഗങ്ങൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവരാണ് ക്യാമ്പ് പ്രതിനിധികൾ.
അടുത്ത ആറുമാസത്തെ സംഘടനാ പ്രവർത്തനങ്ങൾക്ക് ക്യാമ്പിൽ രൂപ രേഖ തയ്യാറാക്കും. കോൺഗ്രസിന്റെ മറ്റു സമുന്നതരായ നേതാക്കളും പങ്കെടുക്കുന്ന ക്യാമ്പിൽ 350 പ്രതിനിധികൾ പങ്കെടുക്കും.