കാരംവേലി: കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ ഫ്രണ്ട്ഷിപ്പ് കാമ്പെയിനും സദ്ഭാവന പുരസ്കാര സമർപ്പണവും നടന്നു. പ്രളയത്തിൽ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികളെ മുഖ്യധാരയോട് ചേർത്ത് നിർത്തുന്നതിനുള്ള പ്രവർത്തനമാണ് ഫ്രണ്ട് ഷിപ്പ് കാമ്പയിൻ. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റാണ് പരിപാടിക്ക് നേതൃത്വം നൽകുന്നുത്. സാമൂഹിക സംരഭകയായ ലക്ഷ്മി മേനോന്റെ ആശയമായ ഫ്രണ്ട്ഷിപ്പ് കാമ്പയിൻ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ഏറ്റെടുത്തു. ചേക്കുട്ടി എന്ന ചെറിയ പാവക്കുട്ടിയെ വിഭാവനം ചെയ്തു കൊണ്ട് പ്രളയത്തിൽ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിക്കു വേണ്ടി ലക്ഷങ്ങൾ സമാഹരിച്ചു നൽകിയ ആശയത്തിന്റെ പ്രയോക്താക്കളായ ലക്ഷ്മി മേനോനും നീനു രതിനുമാണ് സദ്ഭാവനാ പുരസ്കാരം നൽകിയത്.
മെഴുവേലി ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മാലൂർ മുരളീധരൻ സദ്ഭാവനാ പുരസ്കാരം നൽകി. പി.ടി.എ പ്രസിഡന്റ് വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സിനികുമാരി, ഹെഡ്മിസ്ട്രസ്സ് ജയശ്രീ, അദ്ധ്യാപകരായ എസ്. അഭിലാഷ്, ബിനു രവീന്ദ്രൻ, മഞ്ജു എന്നിവർ സംസാരിച്ചു.