തിരുവല്ല: ക്ഷേത്രത്തിൽ ഭജനം ഇരിക്കുന്ന ഭക്തജനങ്ങൾക്ക് ആശ്രയമാകാൻ ശരണാലയം പദ്ധതി ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഡിഡന്റ് എ.പത്മകുമാർ പറഞ്ഞു. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ സുരക്ഷ കാമറയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഭജനം ഇരിക്കുന്നവർക്ക് മൂന്നുനേരം ഭക്ഷണവും താമസസൗകര്യവും ആഴ്ചയിൽ ഡോക്ടർമാരുടെ സേവനവും ഉപദേശക സമിതിയുമായി ചേർന്ന് നടപ്പാക്കും. ഭക്തജനങ്ങളുടെ ആഗ്രഹങ്ങൾ അനുസരിച്ചുള്ള വികസനപദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് കവിയൂർ ഉപദേശക സമിതി നൽകിയ നിവേദനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഉപദേശക സമിതി പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജേഷ് കുമാർ, ഉപദേശക സമിതി അംഗങ്ങളായ ജി.സലിം,പി.എസ്. റെജി, പ്രസാദ്, ജയപ്രകാശ്, ശശി തൂമ്പുങ്കൽ, എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖാ പ്രസിഡന്റ് എം.ജെ മഹേശൻ, അനിൽകുമാർ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.