raju-abraham
ചെറുകോൽ ഗവ. യു.പി. സ്​കൂളിനുവേണ്ടി നിർമ്മിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎൽഎ നിർവ്വഹിക്കുന്നു.

കോഴഞ്ചേരി: ചെറുകോൽ ഗവ.യു.പി.സ്​കൂളിനുവേണ്ടി നിർമ്മിച്ച പ്രീപ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ കൃഷ്ണകുമാരി എം.ജി.ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ,പഞ്ചായത്തംഗം പ്രദീപ് ചെറുകോൽ, സ്​കൂൾ വികസന സമിതി ചെയർമാൻ ഇ.എസ്.ഹരികുമാർ, പ്രഥമ അദ്ധ്യാപിക കെ.സുജ, മിനി ജോർജ്ജ്, കെ.എ.തൻസീർ എന്നിവർ സംസാരിച്ചു. രാജു ഏബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12.5ലക്ഷം രൂപ ചെലവിലാണ് പ്രീ പ്രൈമറി കെട്ടിടം നിർമ്മിച്ചത്.