പന്തളം:ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജില്ലാ നേതൃസംഗമം മാന്തളിർ സെന്റ് തോമസ് ദേവാലയത്തിൽ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ ഫാജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ഓ.സി.വൈ.എം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജാൾസൺ.പിജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.രാജൻ വർഗീസ്, ഫാ.തോമസ് കടവിൽ, റോബിൻ ജോ വർഗീസ്, പന്തളം ജില്ലാ ഓർഗനൈസർ അബു ഏബ്രഹാം വീരപ്പള്ളിൽ, റിജാഷ് ഫിലിപ്പ്, സ്‌നേഹാ മറിയം, പ്രവീൺ ഫിലിപ്പ് മാത്യു, അഖിൽ ജോസഫ് മാത്യു, അജയ് ജോസ് വർഗീസ് , ചിഞ്ചു റോജിൻ, സിനി സോളമൻ, മാർട്ടിൻ എന്നിവർ സംസാരിച്ചു.