dharna
കാരുണ്യപദ്ധതി നിർത്തലാക്കരുതെന്നും, ഭീമമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റു പടിക്കൽ നടത്തിയ കൂട്ടധർണ്ണ ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു .

പ​ത്ത​നം​തിട്ട: കാരുണ്യ നിർത്തലാക്കരുതെന്നും ഭീമമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണയുടെ ഭാഗമായി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ടധർണ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എൻ.എം.രാജു അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, ജോർജ് ഏബ്രഹാം, പി.കെ.ജേക്കബ്, സാം ഈപ്പൻ, വറുഗീസ്. പേരയിൽ, ആലിച്ചൻ ആറൊന്നിൽ, ഏബ്രഹാം വാഴയിൽ, വി.പി.ഏബ്രഹാം, കെ.ആർ.രവി, സജു മിഖായേൽ, തോമസ് മാത്യം ഇടയാറന്മുള, ടി.എസ്.ടൈറ്റസ്, ബിജോയി തോമസ്, മനോജ് മാത്യു, ബിജു ലങ്കാ ഗിരി തുടങ്ങിയവർ പ്രസംഗിച്ചു.