പന്തളം : കുളനട ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.ജില്ലാമെഡിക്കൽഓഫീസർ ഡോ.റോബർട്ട് രാജ് പ്രഭാഷണം നടത്തി.മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമളകുമാരി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ്,പഞ്ചായത്തംഗങ്ങളായ സതി എം.നായർ,സജി പി.ജോൺ,പോൾരാജൻ,സന്തോഷ് കുമാർ പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.