അടൂർ: കേരള പൊലീസ് ഓഫീസേഴ്സ് അസോസ്സിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ പത്തിന് അടൂർ ഗ്രീൻവാലി ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 8.30ന് ജില്ലാ പ്രസിഡന്റ് എസ്.നൂ അമാൻ പതാക ഉയർത്തും. 9.30ന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി .ജയ്‌ദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.നൂ അമാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ എക്സിക്യുട്ടീവ് അംഗം ജി.രാജു അനുസ്മരണ പ്രമേയം അവതരിപ്പിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി. ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.വൈകിട്ട് 4ന് പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.സാഹിത്യകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ പത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന ക്ലാസ് റൂമിൽ ഒരു ഗ്രന്ഥശാല പദ്ധതിയുടെ ഭാഗമായി അടൂർ ഗവ.എൽ.പി - യു.പി സ്കൂളുകളിലെ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി സമ്മേളനത്തിൽ നിർവ്വഹിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. ജയചന്ദ്രൻ, ട്രഷറർ സി.മധു, ജില്ലാ എക്സിക്യുട്ടീവ് അംഗം ജി.രാജു, പൊലീസ് സഹകരണ സംഘം ജില്ലാ പ്രസിഡന്റ് ഇ.നിസാമുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.