mala
തമിഴ്നാട് സ്വദേശി ഗുരുമൂർത്തിക്ക് കളഞ്ഞു കിട്ടിയ മാല റാന്നി എസ്.എെ ശശിധരൻ ഉടമ മനു ഉണ്ണിക്ക് കൈമാറുന്നു

റാന്നി: റോഡിൽ കിടന്നു കിട്ടിയ ഏകദേശം മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് കൈമാറി തമിഴ്‌നാട് സ്വദേശി മൂർത്തി മാതൃകയായി. റാന്നി കോളേജ് റോഡിൽ എം.ജി.എം ത്രീവീലർ വർക് ഷോപ്പ് നടത്തുന്ന തമിഴ്‌നാട് അംബാസമുദ്രം സ്വദേശി ഗുരുമൂർത്തിക്കാണ് (38) കഴിഞ്ഞ ദിവസം മാല ഐത്തല തേക്കാട്ടിൽ പള്ളിയുടെ സമീപത്തെ റോഡരികിൽ കിടന്ന് കിട്ടിയത്. മാല കൈയ്യിൽ കിട്ടിയ വിവരം സമൂഹ മാദ്ധ്യമങ്ങളിൽ കൂടി അറിയിച്ചതോടെ ഉടമസ്ഥൻ ഐത്തല ചെറുകുളഞ്ഞി സ്വദേശി മനു ഉണ്ണി തിരക്കിയെത്തുകയായിരുന്നു. തുടർന്ന് റാന്നി പൊലീസ് സ്റ്റേഷനിലെത്തി എസ്‌.ഐ കെ.എസ് ശശിധരന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെ ഉടമയ്ക്ക് കൈമാറി.