ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഡി. ഭാനുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ. വേണുഗോപാലൻ പിള്ള അദ്ധ്യക്ഷനായി. ഹരികുമാർ പൂതങ്കര, സജി മാരൂർ, അരുൺരാജ്, അജോമോൻ, ഷാനി ഇളമണ്ണൂർ, ഷോബിൻ സാം, എസ്. സജിത, സിനോയി രാജു, കെ. ശിവരാമൻ, വത്സല, സജിനി, ഉഷാ സത്യൻ, മോനച്ചൻ കൗസ്തുഭം, വി.കെ. ശശി എന്നിവർ പ്രസംഗിച്ചു.