പത്തനംതിട്ട: കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധതയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
കോഴഞ്ചേരിയിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സുബീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബജിലി പി. ഈശോ,സജിത്ത് പി ആനന്ദ്, നൈജിൽ കെ ജോൺ, സലേഷ് സോമൻ സംസാരിച്ചു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ ഉദ്ഘാടനംചെയ്തു. അൻസിൽ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. അനീഷ് വിശ്വനാഥ് , വി.ആർ.ജോൺസൺ, സൂരജ് എസ് പിള്ള എന്നിവർ സംസാരിച്ചു.
തിരുവല്ലയിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു ഉദ്ഘാടനം ചെയ്തു. കെ.വി.ഹേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഒ.ആർ. അനൂപ് കുമാർ, എൻ.ഷിജു, അനിൽകുമാർ, അനിൽ കുട്ടൻ സംസാരിച്ചു. റാന്നി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിതിൻ രാജ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ മിഥുൻ മോഹൻ, അംജദ് അഹമ്മദ്, കെ.ആർ.രഞ്ചു, അമൽ, ലിബിൻ ലാൽ, വിജോയ് എന്നിവർ സംസാരിച്ചു. അടൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഹരീഷ്, ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനസ് അദ്ധ്യക്ഷനായി. ശ്രീനി എസ് മണ്ണടി , വിനേഷ് വി തെങ്ങമം, കിരൺ, സുഭാഷ്, രഞ്ജിനി ഹരിദാസ് എന്നിവർ സംസാരിച്ചു.
ചിറ്റാർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജോ.സെക്രട്ടറി ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷാനു സലിം, കെ.ജി. മുരളീധരൻ, മോനിഷ് എബ്രഹാം, അച്ചു മാത്യു, മനു മംഗലശേരി, സോജി സാമുവേൽ എന്നിവർ സംസാരിച്ചു. കോന്നി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ശിവകുമാർ, ജില്ലാ കമ്മിറ്റിയംഗം സി.സുമേഷ്, അജേഷ് വെട്ടൂർ എന്നിവർ സംസാരിച്ചു. കലഞ്ഞൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റംഗം രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വിഷ്ണു മോഹൻ, ബ്ലോക്ക് പ്രസിഡന്റ് ഹരീഷ് മുകുന്ദ്, അൻസീർ ഷാ, ശ്രീഹരി, ഷാൻ ഹുസൈൻ, ബിനു, മനോജ്, അഖിൽ കുമാർ എന്നിവർ സംസാരിച്ചു. ഇരവിപേരൂരിൽ കുമ്പനാട് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് സെക്രട്ടറി പി.ടി.അജയൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.രാജീവ്, ദീപ ശ്രീജിത്ത്, അരുൺ കുമാർ, സുനിൽ കുമാർ, അനസൂയ ദേവി, അനിൽകുമാർ എന്നിവർ സംസാരിച്ചു.