ഏഴംകുളം : മധുരമുള്ള വാർത്തകളും, കൗതുകങ്ങളും, വിനോദ വിജ്ഞാനങ്ങളും വാർത്തയായി ക്ലാസ് റൂമുകളിൽ എല്ലാ ദിവസവും. അതും സ്വന്തം സ്കൂളിലെയും സ്വന്തം കൂട്ടുകാരുടെയും ആകുമ്പോൾ സംഗതി ഇത്തിരി മധുരമുള്ളതല്ലേ.. വായനശിലവും അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏഴംകുളം ഗവ.എൽ.പി സ്കൂളിലാണ് മധുരവാണി റോഡിയോ നിലയം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്കൂളിലെ ദൈനംദിന കാര്യങ്ങൾ, പ്രാദേശിക വാർത്തകൾ, കൗതുക വാർത്തകൾ, വിനോദ വിജ്ഞാന വാർത്തകൾ, കായിക വാർത്തകൾ, കാർഷിക വാർത്തകൾ തുടങ്ങിയവ കുട്ടികൾ തന്നെ വാർത്തയായി അവതരിപ്പിക്കുകയും ഇത് സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും സ്പീക്കറുകളിലൂടെ എത്തിക്കുകയും ചെയ്യുന്നതാണ് മധുരവാണി റേഡിയോ നിലയത്തിന്റെ പ്രത്യേകത. കൊച്ചു കുട്ടികളിൽ അറിവിനൊപ്പം പുതുതലമുറയ്ക്ക് അന്യമായ റേഡിയോ സംവിധാനത്തെപ്പറ്റി അവബോധമുണ്ടാക്കുകയാണ് ഈ മധുരവാണി റോഡിയോ നിലയം.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പി.ടി.എ അംഗങ്ങളും
പി.ടി.എ യുടെ സഹായത്തോടെ 65,000 രൂപയാണ് ഇതിനായി ചെലവായത്. സ്കൂൾ റിസോർസ് ഗ്രൂപ്പിൽ വന്ന ആശയമാണ് മധുര വാണി റേഡിയോ നിലയത്തിന്റെ പിറവിക്ക് പിന്നിൽ. രാവിലെ 9 മണിയോടെ വാർത്തകൾ തയാറാക്കാൻ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പി.ടി.എ അംഗങ്ങളും സന്നിഹിതരാണ്. ഇടവേള സമയമായ 12.40നാണ് വാർത്തകൾ വായിക്കുന്നത്. ഒരോ ദിവസവും ഒരോ ക്ലാസുകളിലെ കുട്ടികളാണ് വാർത്തകൾ വായിക്കുന്നത്. അതത് ക്ലാസ്ടീച്ചർ മാർക്കാണ് മധുരവാണി റേഡിയോ നിലയത്തിന്റെ ചുമതല.
-ഒരു മുറി റേഡിയോ നിലയത്തിനായി
-വാർത്തകൾ തയാറാക്കാൻ അദ്ധ്യാപകരും പി.ടി.എയും
-ചെലവ് 6,5000 രൂപ
-ദിവസവും 12.4ന് വാർത്തകൾ
-ചുമതല അതത് ക്ലാസ് ടീച്ചർമാർക്ക്
ടെലിവിഷന്റെ കടന്ന് വരവോടെ പുതുതലമുറക്ക് അന്യമായ റേഡിയോ സംവിധാനത്തെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക വായന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം മുതലാണ് മധുര വാണി റേഡിയോ നിലയം പ്രവർത്തനം ആരംഭിച്ചത്.
വി.എൻ സദാശിവൻ പിള്ള
(പ്രഥമദ്ധ്യാപകൻ)