ngo

പ​ത്ത​നം​തിട്ട : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ജില്ലാ മാർച്ച് 18 ന് പത്തനംതിട്ടയിൽ നടക്കും. മാർച്ചിന്റെ പ്രചരാണാർത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി. കളക്ടറേറ്റ്, തിരുവല്ല പി.ഡബ്ള്യൂഡി, മല്ലപ്പള്ളി സിവിൽസ്റ്റേഷൻ, കോയിപ്രം ബ്ലോക്ക് എന്നിവിടങ്ങളിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ, കോന്നി സിവിൽസ്റ്റേഷൻ, അടൂർ റവന്യൂ ടവർ, പത്തനംതിട്ട മിനിസിവിൽസ്റ്റേഷൻ, റാന്നി മിനിസിവിൽസ്റ്റേഷൻ, എന്നിവിടങ്ങളിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. അജയകുമാർ, പന്തളം സബ്ട്രഷറിയിൽ ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ, കോഴഞ്ചേരി ട്രഷറിക്ക് മുമ്പിൽ ജില്ലാ പ്രസിഡന്റ് എ.ഫിറോസ് എന്നിവർ സംസാരിച്ചു.