മല്ലപ്പള്ളി: അനധികൃത പച്ചമണ്ണ് ഖനനത്തിനും കടത്തിനും എതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശപ്രകാരമാണ് ഊർജ്ജിത തെരച്ചിൽ. മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പച്ചമണ്ണ് മാഫിയാ പിടിമുറുക്കിയെന്ന ആക്ഷേപത്തെ തുടർന്നാണ് പൊലീസിന്റെ ശക്തമായ നീക്കം തിരുവല്ല ഡി.വൈ.എസ്.പി. ജെ ഉമേഷ് കുമാറിന്റെ അറിയിപ്പിനെ തുടർന്ന് കീഴ്വായ്പ്പൂര് ഇൻസ്‌പെക്ടർ സി.ടി സജ്ഞയ് എസ്.ഐമാരായ ബി.എസ്. ആദർശ്, സോമനാഥൻ നായർ, എ.എസ്.ഐ ടി.എം സലീം, സിവിൽ പൊലീസ് ഓഫീസർമാരായ ഷാനവാസ്, പി.എച്ച്. അൻസിം, റജിൻ എസ്.നായർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി. മല്ലപ്പള്ളി മൂശാരിക്കവലയിൽ നിന്നും എടുത്ത മണ്ണ് ആനിക്കാട് ഇറക്കിയതായും കണ്ടെത്തി.