mahatma
ചിന്നമ്മ

പ​ത്ത​നം​തിട്ട: ജനമൈത്രി പൊലീസും വാർഡ് കൗൺസിലറും ചേർന്ന് മാനസികനില തെറ്റിയ വൃദ്ധമാതാവിനെ മഹാത്മാ ജെറിയാട്രിക് കെയർ ആശുപത്രിയിൽ എത്തിച്ചു. പൂഴിക്കാട് താവളത്തിൽ വടക്കേതിൽ ചിന്നമ്മയെ (65) ആണ് അടൂർ മഹാത്മാ ജെറിയാട്രിക് കെയർ ആശുപത്രിയിൽ എത്തിച്ചത്. മകളോടൊപ്പം താമസിക്കുന്ന ചിന്നമ്മക്ക് മാനസിക പ്രശ്നം ഉള്ളതിനാൽ താമസിക്കുന്ന മുറിയിലേക്ക് ആരേയും പ്രവേശിപ്പിക്കില്ലായിരുന്നു. ഇതു മൂലം ആഴ്ചകളായി കുളിക്കാതിരുന്ന ചിന്നമ്മ പ്രാകൃത രൂപമായി മാറിയിരുന്നു. ചിന്നമ്മയുടെ ഈ ദുരവസ്ഥ അറിഞ്ഞ വാർഡ് കൗൺസിലർ കെ.സീന ജനമൈത്രി പൊലീസിനെയും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലറേയും വിവരം അറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ഇന്ന് രാവിലെചിന്നമ്മയെ കുളിപ്പിച്ച് വൃത്തിയാക്കി അടൂർ മഹാത്മാ ജെറിയിട്രിക് കെയർ ആശുപത്രിയിൽ എത്തിച്ചത്. ജനമൈത്രി ബീറ്റ് പൊലീസുകാരായ അമീഷ്, സുനി, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ബിന്ദുവിനോദ്, ശ്രീകാന്ത്, വാർഡ് കൗൺസിലർ കെ. സീന എന്നിവരുടെ നേതൃത്വത്തിലാണ് ചിന്നമ്മയെ അടൂർ മഹാത്മയിൽ എത്തിച്ചത്.