പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തുകയും മർദ്ദിക്കുകയും ചെയ്ത പ്രതികളെ എ.കെ.ജി സെന്ററിൽ നിന്ന് ഇറക്കിവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികൾ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. അവർ എവിടെയുണ്ടെന്ന് പൊലീസിനും മുഖ്യമന്ത്രിക്കും അറിയാം. മറ്റൊരു സംഘടനയേയും പ്രവർത്തിക്കാൻ അനുവദിക്കാതെ കോളേജുകളിൽ എസ്.എഫ്.ഐ സ്റ്റാലിനിസം നടപ്പാക്കുകയാണ്. കാമ്പസുകളിൽ ഇടിമുറികളും ആയുധപ്പുരകളുമുണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് എല്ലാം നടക്കുന്നത്.
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം. ഇടുക്കി എസ്.പിയെ മന്ത്രിയടക്കമാണ് സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.