പത്തനംതിട്ട: കൊലപാതക രാഷ്ട്രീയത്തിനെതിരെയും കൊല്ലപ്പെട്ടവരുടെ ഘാതകരെ കണ്ടെത്താത്തിൽ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ എസ്.പി ഒാഫീസ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡൻറ് ബാബുജോർജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, വെട്ടൂർ ജ്യോതി പ്രസാദ്, കാട്ടൂർഅബ്ദുൾ സലാം, ലിജു ജോർജ്, എ.സുരേഷ് കുമാർ, എൻ.ഷൈലാജ്, കെ.ജയവർമ്മ,പഴകുളം ശിവദാസൻ, മാത്യു കുളത്തിങ്കൽ, കെ.കെ റോയിസൺ എന്നിവർ സംസാരിച്ചു.
ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സജി കൊട്ടയ്ക്കാട്, അനിൽ തോമസ്, എം.ജി.കണ്ണൻ, എം.എസ്.പ്രകാശ്, ബിജു വർഗീസ്, സുനിൽ എസ്. ലാൽ, സതീഷ് പണിക്കർ, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ നേതൃത്വം നൽകി.
പാട്ടുപാടിയാൽ കുത്തിക്കൊല്ലുന്ന....
പാട്ടുപാടിയാൽ കുത്തിക്കൊല്ലുന്ന നാടായി കേരളം മാറി.
എസ്.എഫ്.ഐയെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. സ്റ്റാലിന്റെ പാതയാണ് എസ്.എഫ്.ഐക്കാരും സി.പി എമ്മും പിന്തുടരുന്നത്. റഷ്യയിൽ സ്റ്റാലിൻ ആദ്യം കൊന്നത് വർഗ്ഗ ശത്രുക്കളെയാണ്. പിന്നെ അനുയായികളെ കൊന്നു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകർന്നു. പൊലീസ് സ്റ്റേഷനുകൾ കൊലയറകളായി മാറി. ഈ സർക്കാരിന്റെ കാലത്ത് എട്ട് ലോക്കപ്പ് കൊലകൾ നടന്നു. പ്രതികൾക്ക് സുഖമായി സഞ്ചരിക്കാൻ പിണറായി വഴിയൊരുക്കുകയാണ്. പൊലീസിന്റെ കൈകൾ കെട്ടിയിരിക്കുന്നു. പിണറായി ആഭ്യന്തരം ഒഴിയണം.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
(എസ്.പി ഒാഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് )