brahmi

പത്തനംതിട്ട: തലവേദനയ്ക്കും മുടികൊഴിച്ചിലിനും സന്ധിവേദനയ്ക്കും പരിഹാരമേകുന്ന ഗൃഹവൈദ്യ ഉത്പന്നം ബ്രഹ്മി കേശലേപ്‌ ഹെയർ ഓയിൽ വിപണിയിലെത്തി. 400 വർഷത്തിലേറെ പാരമ്പര്യമുള്ള ഔഷധക്കൂട്ടാണ് മരുന്ന് ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്‌. ബ്രഹ്മി, കറ്റാർ വാഴ, നീല അമരി, കാട്ടുതുളസി, വെറ്റില തുടങ്ങി 18 ഇനം പച്ചമരുന്നുകളുടെ ചാറും തെറ്റി, ചെമ്പരത്തി തുടങ്ങിയ പുഷ്പങ്ങളുടെ സത്തും നെല്ലിക്കയും 8 അങ്ങാടി മരുന്നുകളും അടങ്ങുന്നതാണ് ഔഷധക്കൂട്ട്‌.

ആലപ്പുഴ ആദിക്കാട്ടുകുളങ്ങര കിഴക്കേക്കര തറവാട്ടിലാണ് ബ്രഹ്മി കേശലേപ്‌ ഹെയർ ഓയിലിന്റെ പിറവി. കാലങ്ങൾക്ക്‌ മുമ്പ് മുടങ്ങിപ്പോയിരുന്ന നിർമ്മാണം അടുത്തിടെ പുനരാരംഭിച്ചത്‌ കുടുംബാംഗമായ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി.ബി. ഹർഷകുമാറാണ്.

തറവാട്ടിലെ നിലവറയിൽ നിന്ന് ലഭിച്ച പഴയ ലിപിയിലുള്ള കുറുപ്പടിയിൽ നിന്നാണ് ബ്രഹ്മി കേശലേപ്‌ വീണ്ടും പിറവിയെടുത്തത്‌. ഭാഷാ പണ്ഡിതനായ സ്വാമി കേശവാനന്ദ സരസ്വതിയുടെ സഹായത്തോടെ കുറുപ്പടിയിലെ വിവരങ്ങൾ മനസിലാക്കിയ ഹർഷകുമാറും മാതാവ്‌ പത്മകുമാരി അമ്മയും ചേർന്നാണ് ബ്രഹ്മി കേശലേപ്‌ നിർമ്മിക്കുന്നത്‌.
തെന്മല, ആര്യങ്കാവ്‌, പാലരുവി എന്നിവിടങ്ങളിലെ ആദിവാസികൾ വനത്തിൽ നിന്ന് ശേഖരിക്കുന്ന പച്ചമരുന്നാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്‌. ഹർഷകുമാറിന്റെ വീട്‌ സന്ദർശിച്ച മന്ത്രി തോമസ്‌ ഐസക്ക്‌, സഹോദരിക്കായി ബ്രഹ്മി കേശലേപ്‌ വാങ്ങുകയും ഗൃഹവൈദ്യത്തെക്കുറിച്ച്‌ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തതോടെ ആവശ്യക്കാരേറി. ബ്രഹ്മി കേശലേപ്‌ ഓയിലിന്റെ ആദ്യവില്പന അടൂരിൽ തോമസ് ഐസക് നിർവഹിച്ചു. പ്രാഥമിക വിതരണക്കാർ കൊല്ലം ബെസ്റ്റ്‌ കെയർ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഫോൺ: 94467 55905