പത്തനംതിട്ട : എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ) ലഹരി മരുന്നുമായി യുവാവ് കോഴഞ്ചേരിയിൽ പിടിയിലായി. തൃശൂർ സ്വദേശി അഖിലിനെ (21) ആണ് പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ഐ ബി സംഘവും ചേർന്ന് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. തൃശൂരിലെ ഒരു മാളിലെ ഡ്രൈവറാണ് അഖിൽ. കോഴഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വില്പനയ്ക്കായി എത്തിയ അഖിലിന്റെ കൈവശം രണ്ട് ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. അര ഗ്രാം കൈവശംവയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സഞ്ജീവ് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ്, ഐ.ബി ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ ശശിധരൻ പിള്ള, സി.ഇ .ഓ മാരായ ശ്രീകുമാർ, കെ.എസ്. ശ്രീആനന്ദ് , രതീഷ്, എസ് . ശ്രീനന്ദ് , ആർ.വി രതീഷ് , ഡ്രൈവർ വിശ്വനാഥൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തൃശൂർ സ്വദേശി ആഷിതിനെ (34) രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് നഴ്സിംഗ് കോളേജുകളിലേക്ക് അഡ്മിഷൻ ശരിയാക്കി കൊടുക്കുന്ന ഏജന്റാണ് ആഷിത്. ആഴ്ചയിൽ പലതവണ ഇയാൾ ബംഗളൂരുവിൽ പോകാറുണ്ട്. ഗൂഗിൾ പേ വഴിയാണ് ഇവർ പണം കൈ മാറിയിരുന്നത്.

 മെത്തലീൻഡയോക്സി മെത്താംഫീറ്റമിൻ (എം.ഡി.എം.എ)