കോഴഞ്ചേരി: കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. ആറന്മുള സി.ഐ. സന്തോഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആഷ തോമസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഡോ.ആഷ, ഡോ.അതുൽ എന്നിവർ ക്ലാസെടുത്തു. കോഴഞ്ചേരി ജനമൈത്രി സമിതി അംഗം കെ. ആർ. സോമരാജൻ, ബീറ്റ് പൊലീസ് ഓഫീസർമാരായ അജിത്ത്, രാജി രാഘവൻ, പുന്നയ്ക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അരുൾ ഏബ്രഹാം, ലിബിൻ എന്നിവർ സംസാരിച്ചു.