nss
എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന വിവാഹപൂർവ്വ അവബോധനം പി.എൻ.സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സാഹചര്യവും കാഴ്ചപ്പാടും മൂല്യങ്ങളും മാറി വരുന്ന ഈ കാലഘട്ടത്തിൽ വിജയകരമായ കുടുംബജീവിതം നയിക്കുന്നതിനാവശ്യമായ സമഗ്രവും ശാസ്ത്രീയവുമായ അറിവും മാർഗനിർദ്ദേശങ്ങളും ആവശ്യമാണെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ പറഞ്ഞു.ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന വിവാഹപൂർവ അവബോധനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ്, എച്ച്.ആർ സെന്റർ കോ-ഓർഡിനേറ്റർ അഡ്വ.ഡി.നാഗേഷ് കുമാർ, ജയകുമാർ മണ്ണാമഠം, കെ.ബി.പ്രഭ, കൃഷ്ണകുമാർ കൃഷ്ണവേണി, വി.കെ.രാജേന്ദ്രൻ പിളള, ജയകുമാർ പേരിശേരി, പ്രൊഫ.വി.കെ.ഗോപാലകൃഷ്ണപണിക്കർ, അജിത് കുമാർ, കെ.ആർ.സജീവൻ, എസ്.ശ്രീജിത്ത്, ജി.ഉണ്ണികൃഷ്ണൻ, കെ.രാധാകൃഷ്ണൻ നായർ, മനോജ് വൈഖരി, പി.വി.രാജേഷ്, സുധ.കെ.പിളള, സുമ സുധാകരൻ, ഒ.ആർ.രഞ്ജിത്ത്, രതീഷ്.ആർ.മോഹൻ എന്നിവർ പ്രസംഗിച്ചു. ആർ.ബിജുകുമാർ, പ്രൊഫ.ടി.ഗീത,ഫാദർ ജോൺ വർഗീസ് എന്നിവർ ക്ലാസ് നയിച്ചു.