കുമ്പഴ: നാഗാലാൻഡിൽ ഗവൺമെന്റ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന കൈമണ്ണിൽ കിഴക്കേവീട്ടിൽ പീറ്റർ മാത്യുവിന്റെ മകൻ മാത്യു പീറ്റർ (ജോളി 54) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിന് കുമ്പഴ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: താവളത്തിൽ അനിത (ഏഞ്ചൽ ബ്യൂട്ടി കെയർ, പത്തനംതിട്ട). മക്കൾ: ഡോ. ജനീസ് മേരിയാന മാത്യു, ജനിഫർ സലോമ മാത്യു.