road
പഴകുളം പടിഞ്ഞാറ്ബആലുമ്മൂട് പുള്ളിപ്പാറ തെങ്ങിനാൽബറോഡ് പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ

പഴകുളം: പടിഞ്ഞാറ് ആലുമ്മൂട് പുള്ളിപ്പാറ തെങ്ങിനാൽ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുനർനിർമ്മാണം കഴിഞ്ഞ് മൂന്ന് ആഴ്ച തികയും മുമ്പാണ് റോഡ‌് പൊട്ടിപൊളിഞ്ഞ് നാമാവശേഷമായിരിക്കുന്നത്.പി.ഡ​ബ്ലി.​യു.ഡി പന്തളം സെക്ടറിന് കീഴിലുള്ളതാണ് ഈ റോഡ്. ദിവസേന ബസ് സർവീസ് ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡ് ഏറെ കാലങ്ങൾക്കു ശേഷമാണ് റീ ടാറിഗിനു ടെൻഡർ ലഭിച്ചത്. റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.