class
എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയിൽ നടന്ന ഗുരുദേവ പഠന ക്ലാസിൽ പ്രീതിലാൽ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയിൽ ഗുരുദേവ പഠന ക്ലാസ് നടത്തി. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി. ജയൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഗുരുസേവ നികേതനിലെ പ്രഭാഷക പ്രീതിലാൽ ക്ലാസെടുത്തു. കമ്മിറ്റിയംഗങ്ങളായ ബിനു ഗോപാൽ, കൊച്ചുകുഞ്ഞ്, ശോഭാ വിനു, രാജപ്പൻ, അജയൻ വനിതാസംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, സെക്രട്ടറി സുജാത മതിബാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുനിൽ അഞ്ചുവിതയിൽ, സെക്രട്ടറി ചിന്ദുരാജ് എന്നിവർ പ്രസംഗിച്ചു.