bjp-march
ബി.ജെ.പി മുളക്കുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരെ ബി.ജെ.പി താലൂക്കിലെ വിവിധ ഇലക്ട്രിസിറ്റി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചെങ്ങന്നൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ട്രഷറർ കെ.ജി കർത്ത ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് പേരിശേരി അദ്ധ്യക്ഷത വഹിച്ചു. മനുകൃഷ്ണൻ, ഗോപിനാഥൻ നായർ, പി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു. തിരുവൻവണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്. കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. എസ്. രജ്ഞിത്ത്, പി.ടി ലിജു എന്നിവർ പ്രസംഗിച്ചു. മാന്‌നാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സജു കുരുവിള അദ്ധ്യക്ഷത വഹിച്ചു. സജീഷ് കുമാർ, ഗോപൻ, സുരേഷ് അമ്പീരേത്ത് എന്നിവർ പ്രസംഗിച്ചു. മുളക്കുഴ ഓഫീസിലേക്ക് നടത്തിയ മാർച്ച് നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് മുളക്കുഴ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യൻ പെണ്ണുക്കര, ജയശ്രീ ആല, അനൂപ് പെരിങ്ങാല, സന്തോഷ് കൊച്ചുകണ്ണാട്, എന്നിവർ പ്രസംഗിച്ചു.