തിരുവല്ല: തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരസഭയ്ക്ക് മുന്നിലും വിവിധ പഞ്ചായത്ത് ഓഫിസ് പടിയ്ക്കലും ധർണ നടത്തി. മുൻസിപ്പൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, സജി എം.മാത്യു, അജി തമ്പാൻ, സോമൻ കല്ലേലി, മധുസൂദനൻപിള്ള, കെ.പി.രഘുകുമാർ, ഗോപൻ, രഞ്ജിനി എസ്.പിള്ള, മജ്നു എം.രാജൻ,സാറാമ്മ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഉമ്മൻ അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സാം ഈപ്പൻ, ഈപ്പൻ കുര്യൻ, രാജേഷ് ചാത്തങ്കരി, പി.ജി പ്രസന്നകുമാർ, ആർ.മധുകുമാർ, ജോൺ ഏബ്രഹാം, ഋഷികേശൻ, പെരിങ്ങര രാധാകൃഷ്ണൻ, ഏലിയാമ്മ തോമസ്, മിനിമോൾ ജോസ്, അനിൽ മേരി ചെറിയാൽ, രാജൻ വർഗീസ്, സോമൻ താമരച്ചാലിൽ, ചന്ദ്രബോസ് പാട്ടത്തിൽ, എൻ.കെ സുധാകരൻ, ജോസ് തുമ്പേലിൽ, ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കടപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ അർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സജി അലക്സ്, പി.തോമസ് വർഗീസ്, ബാബു പുല്ലേലിക്കാട്ടിൽ, റെജി വർഗീസ്, റെജി ഏബ്രഹാം, ജോസ് പ്രകാശ്, അബ്ദുൾ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു. കുറ്റൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽസെക്രട്ടറി സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. ജോ ഇലഞ്ഞിമൂട്ടിൽ, വിശാഖ് വെൺപാല, വി.എം സദാശിവൻപിള്ള, അജിത് പ്രസാദ്, ഹരി പാട്ടപ്പറമ്പിൽ, ബിന്ദു കുഞ്ഞുമോൻ, അഭിലാഷ് വെട്ടിക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു.