phv

ഇളമണ്ണൂർ: ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേപ്പുപാറ പാലം അവഗണനയിൽ. അപകടാവസ്ഥയിലായി വർഷങ്ങളായിട്ടും പുതുക്കി പണിയാൻ നടപടിയില്ല. പ്ലാന്റേഷൻമുക്ക്‌ - ​തേപ്പുപാറ​ - കൂടൽ പാതയുടെയും തേപ്പുപാറ​ - പൂതങ്കര​ - പത്തനാപുരം പാതയുടെയും സംഗമസ്ഥാനത്താണ് പാലം. കൊടുമൺ, ചന്ദനപ്പള്ളി റബർ പ്ലാന്റേഷൻ വനംവകുപ്പിന്റെ അധീനതയിലായിരുന്നപ്പോൾ നിർമിച്ച പാലത്തിന് 50​ വർഷത്തെ പഴക്കമുണ്ട്. പാലത്തിന്റെ ദുസ്ഥിതി വർഷങ്ങൾക്ക് മുമ്പ് മുൻ വ്യവസായ മന്ത്രി കെ.ആർ.ഗൗരിയമ്മയും എം.എൽ.എമാരും ജനപ്രതിനിധികളും കണ്ട് ബോദ്ധ്യപ്പെട്ടതാണ്. നിരവധി പരാതികൾ നാട്ടുകാർ അധികൃതർക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ബസുകളും ഭാരം വഹിക്കുന്ന ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

തകർച്ചയുടെ വക്കിൽ
......................................................

ഒരു ബസിന് കടന്നുപോകാനുള്ള വീതി മാത്രം.

കൈവരികളും കോൺക്രീറ്റിന്റെ അടിഭാഗവും

സംരക്ഷണഭിത്തിയും തകർച്ചയിൽ.

സംരക്ഷണ ഭിത്തികളുടെ അടിഭാഗം

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

ഏതു സമയവും തകർന്നുവീഴാം, അപകട മുന്നറിയിപ്പ് ഇല്ല

കടമാൻകുഴി, പൂതങ്കര, കലഞ്ഞൂർ, പത്തനാപുരം, കൊടുമൺ, ചന്ദനപ്പള്ളി, കൂടൽ, ഒറ്റത്തേക്ക് എന്നിവിടങ്ങളിലേക്കുള്ള

സഞ്ചാരമാർഗം

ഏഴംകുളം, ഏനാദിമംഗലം, കൊടുമൺ

പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു