പത്തനംതിട്ട: ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ(എ.കെ.സി.എ) സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ക്യാപ്ടനും ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് വൈസ് ക്യാപ്ടനും ട്രഷറർ സുനുകുമാർ മാനേജരുമായി കാസർകോഡ് നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ 18ന് ജില്ലയിൽ പര്യടനം നടത്തും. വൈകിട്ട് മുന്നിന് തിരുവല്ല ഇടിഞ്ഞില്ലത്തു നിന്ന് ജാഥയെ സ്വീകരിച്ച് ജില്ലാ സ്വീകരണ വേദിയായ അടൂരിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര അദ്ധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ലേബർ ഫെഡ് ചെയർമാൻ മണ്ണടി അനിൽ പങ്കെടുക്കും. അനധികൃത കേറ്ററിങ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, നിലവിലുള്ള ജി.എസ്.ടിയുടെ അപാകത പരിഹരിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി 18 ശതമാനം പിരിക്കുന്നത് അഞ്ച് ശതമാനമായി കുറയ്ക്കുക, കേറ്ററിംഗ് മേഖലയെ അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തുക, മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മനോജ് മാധവശേരിൽ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര, സെക്രട്ടറി സജി ഏബ്രഹാം, ട്രഷറർ ടി ആർ പുഷ്പരാജ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു