award
പുഷ്പഗിരി ആശുപത്രി ഗുഡ് സമരിറ്റൻ പുരസ്ക്കാരം സി.ഐ പി.ആർ.സന്തോഷ് വിതരണം ചെയ്യുന്നു

തിരുവല്ല: ജീവകാരുണ്യ പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായ നാല് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പുഷ്പഗിരി ആശുപത്രി ഗുഡ് സമരിറ്റൻ പുരസ്ക്കാരം നൽകി ആദരിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരായ ബിനു പ്രകാശ്, ഷാജുദ്ദീൻ, കെ.ജെ.മാത്യു, ആണ് സഖറിയാ എന്നിവർക്ക് സി.ഐ പി.ആർ.സന്തോഷ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ഈജിപ്ത് കാതോലിക്കാ ബാവ ഇബ്രാഹിം ഈസക് സെദ്രക് മുഖ്യാതിഥിയായിരുന്നു. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസിൽ റാങ്ക് നേടിയ അനന്ദു സുരേഷ് ഗോവിന്ദിനെ അനുമോദിച്ചു. ആശുപത്രി സി.ഇ.ഓ ജോസ് കല്ലുമാലിൽ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, തിരുവല്ല അർബൻ ബാങ്ക് ചെയർമാൻ ആർ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.