visal-pushparchana
ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തി വിശാന്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ സംഘപരിവാർ പ്രവർത്തകർ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചന നടത്തുന്നു

ചെങ്ങന്നൂർ: വിശാൽ കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് എ.ബി.വി.പി സംസ്ഥാന സംഘടനാ സെക്രട്ടറി വരുൺ പ്രസാദ് പറഞ്ഞു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ നടന്ന ഏഴാമത് വിശാൽ സമൃതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2012 ജൂലൈ 17ന് നടന്ന ഈ കൊലപാതകം മാറി മാറി വന്ന സർക്കാറുകൾ സമയബന്ധിതമായി അന്വേഷിക്കാൻ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ കഴിയാതിരുന്നതാണ് കാമ്പസുകളുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എ.ബി.വി.പി ജില്ലാ സെക്രട്ടറി ആർ.ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി വിഷ്ണുഗോമുഖം അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം എസ്. ഹരിഗോവിന്ദ്, ജില്ലാ പ്രസിഡന്റ് സുജിത്ത് വീയപുരം, അഭിഷേക്, സുജിത്ത് എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തിന് മുന്നോടിയായി കോളേജിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ വിശാലിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ‌