venmoney-school
വെണ്മണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതിയുടെ ഉദ്ഘാടനം മാർത്തോമസഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പാ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതി മാർത്തോമസഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. മാനേജർ ലീലാമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ റവ.വി.ടി ജോസൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ലെജു കുമാർ, പി.ടി.എ പ്രസിഡന്റ് റോയ് കെ.കോശി, പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ, ഹെഡ്മിസ്ട്രസ് ബിനു മോൾ കെ.കോശി, ഷാജി ഉമ്മൻ, ടി.കെ.സൈമൺ, മറിയാമ്മ ഉമ്മൻ, പ്രൊഫ.ആർ രാജഗോപാൽ, മാത്യുദാനിയേൽ എന്നിവർ പ്രസംഗിച്ചു.