ചെങ്ങന്നൂർ: കീഴ്‌ചേരിമേൽ പന്തപ്ലാവേലിൽ പാർവ്വതി സദനത്തിൽ പരേതനായ പ്രൊഫ.പി.എ. ശ്രീധരൻ നായരുടെ ഭാര്യ റിട്ട. ഡി.ഇ.ഒ പി. ജെ. ലീലാഭായി (83) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. കീഴ് ചേരിമേൽ പുത്തൻ ചക്രപാണിയിൽ കുടുംബാംഗമാണ്. മക്കൾ: എസ്. പാർവ്വതി (സീനീയർ മാനേജർ, ഓയിൽ പാം ഇന്ത്യ കോട്ടയം), എസ്.ഹരിനാരായണൻ (സിഗ്‌നോഡ് ഇന്ത്യാ, ഹൈദരാബാദ്), എസ് ലക്ഷ്മി (സിംഗപ്പൂർ), എസ്. ഹരികൃഷ്ണൻ (അഭിഭാഷകൻ ,കേരള ഹൈക്കോടതി). മരുമക്കൾ: കെ പി വാസുദേവൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം), ഡോ.സംഗീത മേനോൻ (അസി. പ്രൊഫ. ഗവ.മെഡിക്കൽ കോളേജ്, പാരിപ്പള്ളി), ബി. ഗോപകുമാർ (സിംഗപ്പൂർ ).