ചെങ്ങന്നുർ : പെരിങ്ങാല മഹാത്മാ വായനശാലയുടെയും ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ സുനു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ക്ലാസെടുത്തു. വായനശാലാ ഭാരവാഹികളായ എൻ.വിജയൻ, എൻ.എൻ വിജയ് സിംഗ്, അദ്ധ്യാപകരായ ജയദേവൻ, ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥി പ്രതിനിധികളായ ദേവിക, ബാഷിത്ത് തുടങ്ങിയവർ സംസാരിച്ചു.