തുമ്പമൺ: മുട്ടം കോട്ടയ്ക്കകത്ത് റോസ് ബംഗ്ലാവിൽ കെ. പി. മാത്യു (രാജൻ കോട്ടയ്ക്കകത്ത് -82) നിര്യാതനായി. സംസ്കാരം 21ന് ഉച്ചയ്ക്ക് രണ്ടിന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. റിട്ട. ആർമി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: റാന്നി കരിങ്കുറ്റി വടക്കേതിൽ ഗ്രേസി മാത്യു. മക്കൾ: ഷൈനി മാത്യു, ഷൈല ജോർജ്ജ് ( ഇരുവരും അമേരിക്ക), തുമ്പമൺ മുൻ ഗ്രാമപഞ്ചായത്തംഗം ഷിൽവിൻ കോട്ടയ്ക്കകത്ത് (ആസ്ട്രേലിയ). മരുമക്കൾ: തടിയൂർ വെട്ടത്തേത്ത് ബ്ലസൺ മാത്യു, മാവേലിക്കര പുന്നമൂട് കാരിക്കോട്ട് വാടയ്ക്കൽ അഡ്വ. ഉമ്മൻ ജോർജ്ജ് (ഇരുവരും അമേരിക്ക), കുമ്പളാംപൊയ്ക നിറയന്നൂർ സിൽവി ഷിൽവിൻ (ആസ്ട്രേലിയ)