പത്തനംതിട്ട: സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് നടത്തുന്ന 10ാംക്ലാസ് തുല്യത 14ാം ബാച്ചിലേയ്ക്കും ഹയർസെക്കൻഡറി തുല്യത 5ാംബാച്ചിലേയ്ക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പത്താംക്ലാസ് തുല്യതയ്ക്ക് 2019 ജൂലൈ 1ന് 17വയസ് പൂർത്തിയാകുകയും 7ാംക്ലാസ് വിജയിച്ചിരിക്കുകയും വേണം. കോഴ്സിന് 1750രൂപയും രജിസ്ട്രേഷൻ ഫീസ് 100രൂപയും ഉൾപ്പെടെ 1850രൂപയുടെ ചെലാൻ എസ്.ബി.ഐ മഖേന അടയ്ക്കണം.
22 വയസ് പൂർത്തിയായതും10ാംക്ലാസ് വിജയിച്ചതുമായ ഏതൊരാൾക്കും ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് ചേരാം. കോഴ്സ് ഫീസ് 2200രൂപയും രജിസ്ട്രേഷൻ ഫീസ് 300രൂപയും ഉൾപ്പെടെ 2500രൂപയുടെ ചെലാൻ എസ്.ബി.ഐ മഖേന അടയ്ക്കണം. പട്ടികജാതി/പട്ടികവർഗ പഠിതാക്കൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫീസിളവുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10ാം ക്ലാസ് തുല്യതാ പഠിതാക്കൾക്ക് ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഫീസിളവ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ ഓഗസ്റ്റ് 30 വരെയും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും പത്തനംതിട്ട കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാസാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/വിദ്യാകേന്ദ്രം പ്രേരക്മാരിൽ നിന്നും ലഭ്യമാണ്. ഫോൺ: 0468220799,9447050515.
രജിസ്ടേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത്ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും.