കല്ലൂപ്പാറ : കടമാൻകുളം പുലിപ്ര മലയിൽ ഇട്ടിയവിര മത്തായി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ ആഞ്ഞിലിത്താനം കുന്നുംപുറത്ത് പരേതയായ മറിയാമ്മ. മക്കൾ: പി. എം. ഐസക് (പ്രിൻസിപ്പാൾ, നവോദയ വിദ്യാലയം, കുടക്), പി. എം. അച്ചൻകുഞ്ഞ്, പി. എം. സൂസമ്മ, ബിജു മാത്യു (ബഹ്റൈൻ). മരുമക്കൾ: ലൂസൻ ആന്റണി (അദ്ധ്യാപിക, നവോദയ വിദ്യാലയം, കുടക്), സാലി, സുജ (ഡൽഹി).