കിഴക്കുപുറം : എസ്. എൻ. ഡി. പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യൂണിയൻ ബഡ്ജറ്റ് അവലോകനം നടത്തി. കോളേജ് പ്രിൻസിപ്പൽ എം.എൻ സലിമിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ലീഡ് ബാങ്ക് മാനേജർ വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ മുഖ്യാതിഥിയായിരുന്നു. അദ്ധ്യാപകരായ ഡോ.ശ്രീലത പി. വി.ഇന്ദു, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അജയ് സനിൽ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.ജിനു, പ്രൊഫ. സുദീപ് രാജേഷ് എന്നിവർ ക്ലാസെടുത്തു.