sammelanam
തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല നടത്തിയ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം പേർ ദിവസേന വന്നുപോകുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന്റെ സാങ്കേതികവശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് ടി.എ റെജികുമാർ അദ്ധ്യക്ഷനായി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ചെയർമാൻ ഫാ.സിജോ പന്തപ്പള്ളിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എം.പി ഗോപാലകൃഷ്ണൻ, ജി സനൽ കളരിക്കൽ, തോമസ് വർഗീസ് , ജയാ മാത്യുസ്, പി.കെ വിജയൻ എന്നിവർ സംസാരിച്ചു.