അടൂർ: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന വിമുക്തി ക്ലബിന്റെ ജില്ലയിലെ മികച്ച യൂണിറ്റായി അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. ഇവിടുത്തെ പാർവതി ഉണ്ണിയാണ് മികച്ച വോളണ്ടിയർ. പി.ടി.എ പ്രസിഡന്റ് കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷ് ഉദ്‌ഘാടനം ചെയ്തു. അടൂർ എക്സെസ് സർക്കിൾ ഇൻസ്പെക്ടർ കെ. മോഹനൻ മികച്ച വോളണ്ടിയർ പുരസ്‌കാരം സമ്മാനിച്ചു. അദ്ധ്യാപകരായ എൻ.സുരേഷ്, ജി.രവീന്ദ്രക്കുറുപ്പ്, കണിമോൾ, ബിനോയ് സ്കറിയ, ദീപക് എച്ച് ,ഡോ.പി അമ്പിളി ( വിമുക്തി ക്ലബ് കൺവീനർ ), ഡി.അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ഹരിഹരൻ ഉണ്ണി, വിദ്യാർത്ഥി പ്രതിനിധികളായ കൃഷ്‌ണേന്ദു, ഗോപിക .ബി കുറുപ്പ് എന്നിവർ സംസാരിച്ചു.