ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആല, പുലിയൂർ, ബുധനൂർ, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ സ്വീകരണ പര്യടന പരിപാടിയുടെ പൂമലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ഭരണമുണ്ടോ എന്നുളള സംശയം ജനിപ്പിക്കുന്ന തരത്തിലാണെന്നും ഒരോ ദിവസമെന്നും കൊടിക്കുന്നിൽ പറഞ്ഞു. യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.വി ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതിയംഗം അഡ്വ.എബി കുര്യാക്കോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, ജോൺസ് മാത്യു, പ്രസന്നകുമാർ, വി.കെ.ശോഭ, പി.ഡി വാസുദേവൻ, എം.കെ.വിജയൻ, ശമുവേൽ കുട്ടി, കെ ദേവദാസ്, കെ ഷിബു രാജൻ, സിബീസ് സജി, എൻ.സി രജ്ഞിത്ത്, സീമ ശ്രീകുമാർ, മഹേന്ദ്രദാസ്, സജികുമാർ, രമാ രാമചന്ദ്രൻ, എൻ.ജി.രാജപ്പൻ, അഡ്വ. പ്രശാന്ത് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ഇന്ന് രാവിലെ 9 ന് മാന്നാറിൽ നിന്ന് ആരംഭിക്കുന്ന സ്വീകരണ പര്യടന പരിപാടി തിരുവൻവണ്ടൂർ പഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലും പര്യടനം നടത്തും.